യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി
യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി
ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ശബരിമല സ്വര്‍ണ കൊള്ളയില്‍ പ്രതിഷേധിച്ചും സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നുവെന്നും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുയാണെന്നും ആരോപിച്ചാണ് സമരം നടത്തിയത്. കലക്ടറേറ്റ് കവാടത്തില്‍ മാര്‍ച്ച് തടഞ്ഞതോടെ സമരക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസിനെതിരെ അക്രമാസക്തരായി. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍
അധ്യക്ഷനായി. നേതാക്കളായ ജോബി ചെമ്മല, മഹേഷ് കൊന്നത്തടി, അനുഷല്‍ ആന്റണി, ടോണി തോമസ്, സോയിമോന്‍ സണ്ണി, ജോബി ചെമ്മല, ഡിസിസി ഭാരവാഹികളായ എം ഡി അര്‍ജുനന്‍ കെ ബി സെല്‍വം, സണ്ണി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?