മൊബൈല്‍ റിപ്പയറിങ് രംഗത്ത് തിളങ്ങി തോട്ടം തൊഴിലാളി അജിത: പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാതെയും കൈപ്പുണ്യം

മൊബൈല്‍ റിപ്പയറിങ് രംഗത്ത് തിളങ്ങി തോട്ടം തൊഴിലാളി അജിത: പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാതെയും കൈപ്പുണ്യം

May 28, 2026 - 10:52
 0
മൊബൈല്‍ റിപ്പയറിങ് രംഗത്ത് തിളങ്ങി തോട്ടം തൊഴിലാളി അജിത: പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാതെയും കൈപ്പുണ്യം
This is the title of the web page

ഇടുക്കി: ഏത് മൊബൈല്‍ ആണെങ്കിലും മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷന്‍ താമസക്കാരിയായ അജിത രാജപാണ്ടിയുടെ കൈയില്‍ സുരക്ഷിതമാണ്. പ്രൊഫഷണലായി മൊബൈല്‍ ടെക്‌നീഷ്യന്‍ കോഴ്സ് പഠിച്ചിട്ടില്ലെങ്കിലും മൂന്നാറിലെ ഈ തോട്ടം തൊഴിലാളി മൊബൈല്‍ റിപ്പയറിങ് രംഗത്ത് മികവ് തെളിയിച്ചിരിക്കുകയാണ്. ആറു മാസം മുമ്പാണ് അജിത മൂന്നാറിലെ ഒരു മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് കയറിയത്. സ്ഥാപന ഉടമയില്‍നിന്നും മൊബൈല്‍ റിപ്പയറിങ്ങിന്റെ ബാലപാഠങ്ങള്‍ മനസിലാക്കിയ അജിത ഇപ്പോള്‍ സര്‍വീസിനായി സ്ഥാപനത്തിലെത്തുന്ന മൊബൈലുകള്‍ കൃത്യമായി റിപ്പയര്‍ ചെയ്യുന്നുണ്ട്. സഹായി ആയി എത്തിയ അജിത റിപ്പയറിങ്ങില്‍ മിടുക്കിയായതോടെ സ്ഥാപന ഉടമയുടെ ജോലി ഭാരവും കുറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പ്ലസ്ടുവിനുശേഷം അജിതയ്ക്ക് പഠനം തുടരാന്‍ കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം ഒരു ചെറിയ വരുമാനമാര്‍ഗം എന്ന നിലയിലാണ് മൊബൈല്‍ ഷോപ്പില്‍ ജോലിക്ക് എത്തിയത്. ഒരു പുതിയ തൊഴിലില്‍ മികവ് തെളിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ യുവതി.

What's Your Reaction?

like

dislike

love

funny

angry

sad

wow