പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ഇടുക്കി: പുളിയന്‍മല ക്രൈസ്റ്റ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സ്മിത മെമോറിയല്‍ ആശുപത്രി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന വണ്ടന്‍മേട് കിസാന്‍ സര്‍വീസ് സൊസൈറ്റി എന്നിവരും ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രോഗങ്ങളേക്കുറിച്ചുള്ള അജ്ഞതയും രോഗങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനുള്ള സാഹചര്യം ഇല്ലാത്തതാണ് ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതിനും ചികിത്സാ ചെലവ് വര്‍ധിക്കുന്നതിനും പ്രധാന കാരണം. രോഗത്തേ മുന്‍കൂട്ടി കണ്ടെത്തി ചികിത്സിച്ചാല്‍ ഇവ ഒഴിവാക്കാമെന്ന് ബീനാ ടോമി പറഞ്ഞു. ജനറല്‍ മെഡിസിന്‍, ഓങ്കോളജി വിഭാഗം എന്നിവയുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. പ്രിന്‍സിപ്പാള്‍ ഡോ. എം. വി. ജോര്‍ജുകുട്ടി അധ്യക്ഷനായി. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് ഡോ. വിനോദ് കുമാര്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഫഹിം ഇജാസ് ക്ലാസ് നയിച്ചു. കിസാന്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ മോന്‍സി ബേബി, റോട്ടറി ക്ലബ് സെക്രട്ടറി അജോ എബ്രഹാം, സിബിച്ചന്‍ ജോസഫ്, ജുബിന്‍ ജോസഫ്,പി എം ജോസഫ്, മോന്‍സി മഠത്തില്‍, ജയ്‌മോന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ ബൈജു ജോസ്, ജോജി ഫ്രാന്‍സിസ്, ഷാഹുല്‍ ഹമിദ്, ജോസഫ് ജോണ്‍, ജോസ് അറക്കന്‍, ഫിലിപ്പ് ജോസഫ്, വി പി നാരയണന്‍, ടോണി ജോസ്, ആന്‍സി കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

