പീരുമേട് ഉപജില്ല സ്‌കൂള്‍ കായികമേള 7,8,9 തീയതികളില്‍ കുമളിയില്‍
പീരുമേട് ഉപജില്ല സ്‌കൂള്‍ കായികമേള 7,8,9 തീയതികളില്‍ കുമളിയില്‍
ഇടുക്കി: പീരുമേട് ഉപജില്ല സ്‌കൂള്‍ കായികമേള 7,8,9 തീയതികളില്‍ കുമളി ജിവിഎച്ച്എസ്എസില്‍ നടക്കും. മേളയുടെ ഉദ്ഘാടനം 8ന് രാവിലെ അഡ്വ. സിറിയക് തോമസ് എംഎല്‍എ നിര്‍വഹിക്കും. ദീപശിഖ പ്രയാണം 6ന് ഉച്ചകഴിഞ്ഞ് 3. 30ന് ഒന്നാം മൈലില്‍നിന്ന് ആരംഭിച്ച് സ്‌കൂള്‍ മൈതാനത്ത് എത്തിച്ചേരും. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്ന ദീപശിഖ പ്രയാണത്തില്‍ എസ്പിസി, എന്‍സിസി എന്‍എസ്എസ്, ജെആര്‍സി കേഡറ്റുമാര്‍ പങ്കെടുക്കും. 1500ലേറെ താരങ്ങല്‍ പങ്കെടുക്കുന്ന മേളയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കുമളി പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കര്‍, ജില്ലാ പഞ്ചായത്തംഗം ആന്‍സി ജയിംസ്, കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈദ് ഷക്കീല, പഞ്ചായത്തംഗം ലീന മനോജ്, ഹെഡ്മാസ്റ്റര്‍ ടി ശിവകുമാര്‍, ടി എന്‍ ബോസ്, ഹൈദ്രോസ് മീരാന്‍, റൈമോന്‍ ലോബോ, തോമസ് ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?