സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള കലക്ടറുടെ നിര്‍ദേശം: കേരള കോണ്‍ഗ്രസ് എം കലക്ടറേറ്റ് മാര്‍ച്ച് 5ന് 

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള കലക്ടറുടെ നിര്‍ദേശം: കേരള കോണ്‍ഗ്രസ് എം കലക്ടറേറ്റ് മാര്‍ച്ച് 5ന് 

Oct 4, 2026 - 11:08
 0
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള കലക്ടറുടെ നിര്‍ദേശം: കേരള കോണ്‍ഗ്രസ് എം കലക്ടറേറ്റ് മാര്‍ച്ച് 5ന് 
This is the title of the web page

ഇടുക്കി: കലക്ടറുടെ വിവാദ ഉത്തരവുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം  5ന്  കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.  മുന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വന്യജീവികളുടെ സഞ്ചാരപാതകള്‍ സംരക്ഷിക്കാനെന്ന പേരില്‍ കര്‍ഷകര്‍ സ്വന്തം ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ നിര്‍മിച്ച സുരക്ഷാ വേലികളും മതിലുകളും നീക്കം ചെയ്യാനുള്ള ജില്ലാ ഭരണകൂടത്തിന്റെ  നീക്കത്തിനെതിരെയാണ് പ്രതിഷേധം നടത്തുന്നത്. ഒരു വനാതിര്‍ത്തിയില്‍നിന്ന് മറ്റൊരു വനാതിര്‍ത്തിയിലേക്ക് ജനവാസ മേഖലകളിലൂടെ ആനത്താരയൊരുക്കാനുള്ള ഗൂഢലക്ഷ്യമാണ് കലക്ടറുടെ ഉത്തരവിന് പിന്നിലെന്ന് നേതാക്കള്‍ ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളിലൂടെ വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുന്നതിനുപകരം അവയെ വനത്തിനുള്ളില്‍ത്തന്നെ നിയന്ത്രിക്കാനുള്ള ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ കാണേണ്ടത്. ജില്ലയിലെ എംപിയും എംഎല്‍എമാരും അറിഞ്ഞുകൊണ്ടാണ് കലക്ടര്‍ ഇത്തരം വിവാദ ഉത്തരവുകള്‍ പുറത്തിറക്കിയതെന്നും, ജനപ്രതിനിധികള്‍ വന്യജീവികളുടെ സംരക്ഷകരാകാതെ ജനങ്ങളുടെ സംരക്ഷകരായി മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.പാര്‍ട്ടി വാര്‍ഡ് പ്രസിഡന്റുമാര്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെയുള്ള മുഴുവന്‍ പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, ജനറല്‍ സെക്രട്ടറിമാരായ രാരിച്ചന്‍ നിറണാക്കുന്നേല്‍, ജോസ് കുഴികണ്ടം, ഷിജോ തടത്തില്‍, ജിന്‍സണ്‍ വര്‍ക്കി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow