നെടുങ്കണ്ടത്ത് കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കി: പാമ്പാടുംപാറ പഞ്ചായത്ത് ജീവനക്കാരന് സസ്‌പെന്‍ഷന്‍

നെടുങ്കണ്ടത്ത് കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കി: പാമ്പാടുംപാറ പഞ്ചായത്ത് ജീവനക്കാരന് സസ്‌പെന്‍ഷന്‍

Oct 3, 2026 - 17:54
 0
നെടുങ്കണ്ടത്ത് കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കി: പാമ്പാടുംപാറ പഞ്ചായത്ത് ജീവനക്കാരന് സസ്‌പെന്‍ഷന്‍
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം എംഇഎസ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു. പ്രവര്‍ത്തകന് മര്‍ദനമേറ്റ സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പാമ്പാടുംപാറ പഞ്ചായത്തിലെ അക്കൗണ്ടന്റ് എം എസ് ശരത്തിനെതിരെയാണ് നടപടി. ഇയാള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയതായാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകര്‍, കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. കേസില്‍ 2 സിപിഐ എം പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്.
സംഭവദിവസം ശരത്ത് ഓഫീസിലെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങി വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. കേസില്‍ ഒളിവില്‍പോയ ആറു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow