കര്‍ഷകമോര്‍ച്ച കട്ടപ്പനയില്‍ കര്‍ഷക വന്ദനദിനം ആചരിച്ചു
കര്‍ഷകമോര്‍ച്ച കട്ടപ്പനയില്‍ കര്‍ഷക വന്ദനദിനം ആചരിച്ചു
ഇടുക്കി: കര്‍ഷകമോര്‍ച്ച സൗത്ത് ജില്ലാ കമ്മിറ്റി ചിങ്ങം ഒന്ന് കര്‍ഷക വന്ദന ദിനമായി ആചരിച്ചു.
ബിജെപി ദേശീയ സമിതിയംഗം പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വേദനിക്കുന്ന കര്‍ഷകന്റെ അവസ്ഥയ്ക്ക് മറുപടി കൊടുക്കാന്‍ കഴിയുന്ന നിലയിലേക്ക് കര്‍ഷക മോര്‍ച്ച മാറണമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം നേടിയ കര്‍ഷകരെയും യുവ വനിതാ കര്‍ഷകരെയും സംരംഭകരെയും വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ അനുമോദിച്ചു. ബിജെപി ജില്ലാ ജോയിന്റ് സെക്രട്ടറി കെ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം വര്‍ഗീസ്, ശ്രീനഗരി രാജന്‍, രതീഷ് വരകുമല, പ്രകാശ് നാരായണന്‍, അമ്പിളി രാജന്‍, പി കെ ശശി, രമേശ് പി ആര്‍ , മഞ്ജു സതീഷ്, ഒ എ ബേബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?