കഞ്ഞിക്കുഴിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

കഞ്ഞിക്കുഴിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

Jun 17, 2026 - 10:47
 0
കഞ്ഞിക്കുഴിയില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടരണ്ടത്ത് രണ്ടുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. പഴയരിക്കണ്ടം ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ഥികളായ ഒമ്പതുവയസുകാരനും നാലര വയസുകാരിക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 12നാണ് ഒമ്പത് വയസുകാരന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.  തുടര്‍ന്ന് 13ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലര വയസുകാരിക്ക് 13ന് അസുഖം ബാധിക്കുകയും പിറ്റേന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഷിഗല്ല ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സ്റ്റൂള്‍ കള്‍ച്ചറര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടുകയാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. സ്‌കൂളിലെ വെള്ളം സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. വെള്ളം ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow