വണ്ടിപ്പെരിയാര്‍ സത്രത്തിലെ മാലിന്യ സംസ്‌ക്കരണം അവതാളത്തിലെന്ന് ആരോപണം 

വണ്ടിപ്പെരിയാര്‍ സത്രത്തിലെ മാലിന്യ സംസ്‌ക്കരണം അവതാളത്തിലെന്ന് ആരോപണം 

Aug 27, 2024 - 00:02
 0
വണ്ടിപ്പെരിയാര്‍ സത്രത്തിലെ മാലിന്യ സംസ്‌ക്കരണം അവതാളത്തിലെന്ന് ആരോപണം 
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാര്‍ സത്രത്തിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും   തുമ്പൂര്‍മുഴി രീതിയില്‍ ആരംഭിച്ച ജൈവവള ഉത്പാദനവും താറുമാറായയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇവിടെയെത്തിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് ക്ലീന്‍ കേരളാ കമ്പനിക്ക് കയറ്റി അയയ്ക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കം കുമിഞ്ഞ് കൂടിക്കിടക്കുകയാണ്. ഇവിടെ നിന്നുള്ള മലിനജലം സമീപത്തെ കാനയിലൂടെ പെരിയാര്‍ നദിയിലേക്ക് ഒഴുകിയെത്തുന്നത്  ഒട്ടനവധി കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതിനും  രോഗങ്ങള്‍ പടരുന്നതിനും കാരണമാകുന്നു.  മാലിന്യ സംസ്‌ക്കരണത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും കൃത്യമായ പ്രവര്‍ത്തനം നടക്കാത്തത് പ്രകൃതിക്ക് തന്നെ നാശമായി തീരുന്ന സാഹചര്യമാണുള്ളതെന്നും അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ആരോപിച്ചു.
ഇവിടെ വേര്‍തിരിക്കുന്ന ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് തുമ്പൂര്‍മുഴി  മാലിന്യസംസ്‌ക്കരണ രീതിയില്‍ ആരംഭിച്ച ജൈവവള നിര്‍മാണവും അവതാളത്തിലായിരിക്കുന്നതായി കെ പി  ഡബ്ല്യൂ  യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം ഉദയ സൂര്യന്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌ക്കരണ പ്രശ്‌നം പരിഹരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കളായ എം ഉദയസൂര്യന്‍, ആര്‍ ഗണേശന്‍, രാജന്‍ കൊഴുവന്‍മാക്കല്‍, ബാബു ആന്റപ്പന്‍ തുടങ്ങിയവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow