വാഴത്തോപ്പ് പേപ്പാറയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി 21 വര്‍ഷത്തിനുശേഷം പിടിയില്‍
വാഴത്തോപ്പ് പേപ്പാറയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി 21 വര്‍ഷത്തിനുശേഷം പിടിയില്‍
ഇടുക്കി: വാഴത്തോപ്പ് പേപ്പാറയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിലെ പ്രതിയെ 21 വര്‍ഷങ്ങള്‍ക്കുശേഷം തമിഴ്‌നാട്ടില്‍നിന്ന് ഇടുക്കി പൊലീസ് പിടികൂടി. തേനി സ്വദേശി സുബ്രഹ്‌മണ്യനാണ് പിടിയിലായത്. 2005ല്‍ ലാണ് സംഭവം. പേപ്പാറ സ്വദേശി വള്ളാടിയില്‍ വേലായുധന്റെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറി കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായിരുന്നു കേസ്. അന്ന് അക്രമികളുടെ മര്‍ദ്ദനത്തില്‍ വീട്ടുടമയ്ക്ക് പരിക്കേറ്റിരുന്നു. കേസില്‍ ആകെ നാല് പ്രതികളാണ് ഉണ്ടായിരുന്നത്. സംഭവത്തിനുശേഷം അതിര്‍ത്തി കടന്ന സുബ്രഹ്‌മണ്യന്‍, വര്‍ഷങ്ങളായി കേരളത്തിലും തമിഴ്‌നാട്ടിലുമായി പലയിടങ്ങളില്‍ പേരും വിലാസവും മാറ്റിയാണ് ജീവിച്ചുവന്നിരുന്നത്. കാലപ്പഴക്കമുള്ള കേസുകളിലെ പ്രതികളെ പിടികൂടുന്നതിനായി ഇടുക്കി എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ബിജു, സിപിഒമാരായ സനല്‍ സോമന്‍, അനീഷ് രാജു എന്നിവര്‍ ഉള്‍പ്പെട്ട ഷാഡോ സംഘം തമിഴ്‌നാട്ടില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?
