കാഞ്ചിയാർ സെൻ്റ് മേരീസ് ഇടവകയുടെ ക്രിസ്മസ് കരോൾ സന്ധ്യ ഫെലിസ് നവിഭാത്ത് 22ന്
കാഞ്ചിയാർ സെൻ്റ് മേരീസ് ഇടവകയുടെ ക്രിസ്മസ് കരോൾ സന്ധ്യ ഫെലിസ് നവിഭാത്ത് 22ന്

ഇടുക്കി : കാഞ്ചിയാർ സെൻ്റ് മേരീസ് ഇടവകയിലെചെറുപുഷ്പ മിഷൻലീഗ്, സൺഡേ സ്കൂൾ കുട്ടികൾ, എസ്.എം.വൈ.എം പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ സന്ധ്യ സംഘടിപ്പിക്കുന്നു. ഫെലിസ് നവിഭാത്ത് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി 22ന് വൈകിട്ട് 6 ന് നരിയമ്പാറയിൽ നിന്ന് ആരംഭിക്കും. കക്കാട്ടുകട, ലബ്ബക്കട, എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന യാത്ര പള്ളിക്കവലയിൽ സമാപിക്കും. പരിപാടിയോട് അനുബന്ധിച്ച് ലൈറ്റ് ഷോ, കരോൾ ഗാനങ്ങൾ, ലൈവ് ക്രിബ്, കരോൾ സന്ദേശം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, സൺഡേ സ്കൂൾ അധ്യാപകർ, എസ്.എം.വൈ.എം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
What's Your Reaction?






