ഉപ്പുതറയിലെ എടിഎമ്മുകളില്‍ പണമില്ല: പ്രതിസന്ധിയില്‍ നാട്ടുകാര്‍
ഉപ്പുതറയിലെ എടിഎമ്മുകളില്‍ പണമില്ല: പ്രതിസന്ധിയില്‍ നാട്ടുകാര്‍

ഇടുക്കി: ഉപ്പുതറയിലെ എടിഎമ്മുകളില്‍ ആവശ്യത്തിന് പണമില്ലാത്തത് സാധാരണക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. ഉപ്പുതറയില്‍ 4 ബാങ്കുകളുടെ എടിഎമ്മുകളാണ് ഉള്ളത്. ഇതില്‍ 2 എണ്ണം പകുതി ദിവസവും അടഞ്ഞ നിലയിലാണ്. ഫെഡറല്‍ ബാങ്കിന്റെ എടിഎം മാത്രമാണ് സ്ഥിരമായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും പണം എടുക്കുന്നത്. ഇത് ഏറെ ബാധിക്കുന്നത് വയോജനങ്ങളെയാണ്. കൂടാതെ ചൊവ്വാഴ്ച പണം എടുക്കുന്നതിനായി ക്യൂ നിന്ന വൃദ്ധ തലകറങ്ങി വീണിരുന്നു. വളകോട്, തോട്ടം മേഖല, കണ്ണമ്പടി ആദിവാസി നഗര്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ കിലോമീറ്റര്‍ സഞ്ചരിച്ചാണ് പണം എടുക്കുന്നതിനായി ഉപ്പുതറയില്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ ഓണം ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങള്‍ വരുന്നതിനാല്‍ എടിഎമ്മുകളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. ഇതോടൊപ്പം ഏജന്‍സികള്‍ കൃത്യമായി പണം നിറയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആരോപണമുണ്ട്. അടിയന്തരമായി വിഷയത്തില്‍ ബാങ്ക് അധികൃതരുടെ ശ്രദ്ധ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






