വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ഏകദിന ശില്‍പ്പശാല നടത്തി
വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ ഏകദിന ശില്‍പ്പശാല നടത്തി
ഇടുക്കി: വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്‌സ് ഫെഡറേഷന്‍ 'പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍' എന്ന വിഷയത്തില്‍ ഏകദിന ശില്‍പ്പശാല നടത്തി. വണ്ടന്‍മേട്ടില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ പത്മ ഗിരീഷ് ഉദ്ഘാടനം ചെയ്തു. കില ഫാക്കല്‍റ്റി വര്‍ക്കിച്ചന്‍ പേട്ട ക്ലാസെടുത്തു. കര്‍ഷകര്‍ക്ക് അനുകൂലമായും പ്രതികൂലമായും ബാധിക്കുന്ന നിരവധി ഭേതഗതികള്‍ ഉള്‍പ്പെടുത്തികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു. ഫെഡറേഷന്‍ ചെയര്‍മാന്‍ സ്റ്റെന്നി പോത്തന്‍ അധ്യക്ഷനായി. പാമ്പാടുമ്പാറ പഞ്ചായത്തംഗവും ഫെഡറേഷന്‍ അംഗവുമായ ബിനോയി ചക്കോയെ അനുമോധിച്ചു. ശില്പശാലയുടെ അനുബന്ധമായി ഫെഡറേഷന്റെ ജനറല്‍ ബോഡി യോഗവും നടന്നു. ഫെഡറേഷന്‍ സെക്രട്ടറി പി ആര്‍ സന്തോഷ്, ആര്‍ മണിക്കുട്ടന്‍ ആഷിഷ്, ഡിപിന്‍ പൊന്നപ്പന്‍, വി ജെ ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇരുന്നൂറിലധികം ഏലം കര്‍ഷകര്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?