രാജാക്കാട് ജെസിഐ വാര്‍ഷികം ആഘോഷിച്ചു

രാജാക്കാട് ജെസിഐ വാര്‍ഷികം ആഘോഷിച്ചു

Feb 6, 2026 - 11:41
 0
രാജാക്കാട് ജെസിഐ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: രാജാക്കാട് ജെസിഐ വാര്‍ഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സോണ്‍ ഡയറക്ടര്‍ എബിന്‍ ബോസ് ഉദ്ഘാടനം ചെയ്തു. രാജാക്കാട് വൈസ് മെന്‍സ് സ്‌ക്വയര്‍ ഓഡിറ്റോറിയത്തില്‍ ജിജോമോന്‍ ജോര്‍ജ് അധ്യക്ഷനായി. ഭാരവാഹികളായി വി പി ബോബിഷ്(പ്രസിഡന്റ്), ബിബിന്‍ വര്‍ഗീസ്(സെക്രട്ടറി), പി വിപിന്‍(ട്രഷറര്‍), ലിയ കുര്യാക്കോസ്(ലേഡി ചെയര്‍പേഴ്‌സണ്‍) എന്നിവര്‍ ചുമതലയേറ്റു. കഴിഞ്ഞവര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ അംഗങ്ങളെ അനുമോദിച്ചു. സോണ്‍ വൈസ് പ്രസിഡന്റ് ജോജോ കുമ്പളത്താനം, സോണ്‍ സെക്രട്ടറി ബ്രീസ് ജോയി, ചാര്‍ട്ടര്‍ പ്രസിഡന്റ് കുര്യാക്കോസ് മാത്യു, അലേഷ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow