വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂള്‍ സുവര്‍ണ ജൂബിലി സമാപനം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സുവര്‍ണ ജൂബിലിയുടെ ഭാഗമായി യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി മാത്യുവിന്റെ നേതൃത്വത്തില്‍ മാനേജ്‌മെന്റും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ വഴികാട്ടി എന്ന ഷോര്‍ട്ട് ഫിലിം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രകാശനം ചെയ്തു. മോണ്‍. അബ്രഹാം പുറയാറ്റ് അധ്യക്ഷനായി. രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍, വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകടിയേല്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി, ബിനോയി മഠത്തില്‍, കട്ടപ്പന എഫ്‌സിഎച്ച് രാജശേഖരന്‍ സി, നഗരസഭ കൗണ്‍സിലര്‍മാരായ ബീന സിബി, കെ പി സുമോദ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഷാജി മാത്യു, ഫാ. ജോസ് വടക്കേമുറിയില്‍, ഫാ. ജേക്കബ് മാട്ടേല്‍, ജിജി ജോര്‍ജ്, വിന്‍സി സെബാസ്റ്റ്യന്‍, സൈജു ജോസഫ്, ജെയിംസ് വര്‍ഗീസ്, ജിന്‍സി മോള്‍ ടി എച്ച്, ജെറോം സാബു, അമല സജേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?