കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ എസ് ആന്‍ഡ് പി ബേക്കേഴ്‌സ് തുറന്നു

കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ എസ് ആന്‍ഡ് പി ബേക്കേഴ്‌സ് തുറന്നു

Feb 18, 2026 - 15:40
 0
കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ എസ് ആന്‍ഡ് പി ബേക്കേഴ്‌സ് തുറന്നു
This is the title of the web page

ഇടുക്കി: കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ ഇടുക്കിക്കവല റോഡില്‍ എസ് ആന്‍ഡ് പി ബേക്കേഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ആദ്യവില്‍പ്പന നടത്തി. കോഫി ആന്‍ഡ് ജൂസ് വിഭാഗം കെവിവിഇഎസ് യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും നഗരസഭ കൗണ്‍സിലറുമായ വി. ആര്‍. സജി, നഗരസഭാ കൗണ്‍സിലര്‍മാരായ സോണിയ ജയ്ബി, രമേശ് പി ആര്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി ആര്‍ ശശി, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് വരകുമല, സിപിഐ മണ്ഡലം സെക്രട്ടറി സി എസ് അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow