കട്ടപ്പന നഗരസഭയിലെ പിഎംഎവൈ പദ്ധതി ഗുണഭോക്താക്കളുടെ അദാലത്ത് 27ന്
കട്ടപ്പന നഗരസഭയിലെ പിഎംഎവൈ പദ്ധതി ഗുണഭോക്താക്കളുടെ അദാലത്ത് 27ന്

ഇടുക്കി: കട്ടപ്പന നഗരസഭയിലെ പിഎംഎവൈ പദ്ധതി ഗുണഭോക്താക്കളുടെ അദാലത്ത് 27ന് രാവിലെ 11ന് നടത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഗുണഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ അദാലത്തില്‍ ചര്‍ച്ച ചെയ്യും. 1534 പേരാണ് പിഎംഎവൈ പദ്ധതി ഗുണഭോക്താക്കള്‍. ഇതില്‍ 1018 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കരാര്‍ നടപടി പൂര്‍ത്തീകരിക്കാനുള്ളത് 174 പേരും നിര്‍മാണം പൂര്‍ത്തീകരിക്കാത്ത 257 പേരുമുണ്ട്. 50 പേര്‍ക്ക് പദ്ധതിയില്‍ നിന്ന് ഒഴിവായി. അവലോകനത്തിന് ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഭവന നിര്‍മാണം, പൂര്‍ത്തീകരണം, ജിയോ ടാഗിങ് പുരോഗതി, ധനവിനിയോഗം എന്നിവ സമിതി വിലയിരുത്തും.
What's Your Reaction?






