എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ പുതിയ കുടുംബയോഗം രൂപീകരിച്ചു
എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ പുതിയ കുടുംബയോഗം രൂപീകരിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം പുളിയന്‍മല ശാഖയില്‍ പുതിയ കുടുംബയോഗം രൂപീകരിച്ചു. ശാഖ പ്രസിഡന്റ് പ്രവീണ്‍ വട്ടമല ഉദ്ഘാടനം ചെയ്തു. കുടുംബയോഗം ചെയര്‍മാന്‍ ശ്രീജിത്ത് സോമന്‍ അധ്യക്ഷനായി. ടി കെ മാധവന്റെ നാമധേയത്തില്‍ രൂപീകൃതമായ കുടുബയോഗത്തില്‍ അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനം ശാഖ മുന്‍ പ്രസിഡന്റ് പി ബി വിജയന്‍ നിര്‍വഹിച്ചു. ഭാരവാഹികളായ ശശിധരന്‍ കല്ലുറുമ്പില്‍, അനീഷ് നിരപ്പേല്‍, ഷാജി ചെറിയകൊല്ലപ്പള്ളില്‍, സുരേഷ് നെടിയപാലക്കല്‍ വനിത സംഘം പ്രസിഡന്റ് രാധാമണി കൃഷ്ണന്‍കുട്ടി, കെ വി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






