കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് യുഡിഎഫ്
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് യുഡിഎഫ്

ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങള്‍. എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ വികസനം എത്തിക്കാന്‍ സാധിക്കുന്നില്ലായെന്നും, പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പാടെ അവഗണിക്കുകയാണെന്നും ആരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി നിക്‌സണ്‍, ഷൈല വിനോദ് , ഷൈനി റോയ് , രാജലക്ഷ്മി അനീഷ് എന്നിവര്‍ സംസാരിച്ചു. കട്ടപ്പന മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ് രാജിവച്ച ഒഴിവിലേക്കാണ് വി പി ജോണിനെ തിരഞ്ഞെടുത്തത്.
What's Your Reaction?






