ഇടുക്കി ആര്‍ച്ച് ഡാമിന് ഇന്ന് 50-ാം പിറന്നാള്‍

ഇടുക്കി ആര്‍ച്ച് ഡാമിന് ഇന്ന് 50-ാം പിറന്നാള്‍

Feb 12, 2026 - 12:30
Feb 12, 2026 - 12:33
 0
ഇടുക്കി ആര്‍ച്ച് ഡാമിന് ഇന്ന് 50-ാം പിറന്നാള്‍
This is the title of the web page

ഇടുക്കി: ഏഷ്യയിലെ വിസ്മയമായ ഇടുക്കി ആര്‍ച്ച് ഡാമിന് ഇന്ന് 50-ാം പിറന്നാള്‍. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രത്തിന് സമര്‍പ്പിച്ച ഡാം കേരളത്തിന്റെ ഊര്‍ജസ്രോതസായി നിലകൊള്ളുന്നു. 1919ല്‍ ഇറ്റാലിയന്‍ എന്‍ജിനീയര്‍ ജേക്കബ് മുന്നോട്ടുവച്ച ആശയം, പില്‍ക്കാലത്ത് മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യു ജെ ജോണിന്റെയും ആദിവാസി മൂപ്പന്‍ കൊലുമ്പന്റെയും കണ്ടെത്തലിലൂടെയാണ് യാഥാര്‍ഥ്യമാകുന്നത്. കുറവന്‍- കുറത്തി മലയിടുക്കുകളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിര്‍മിച്ച ഡാം രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്. ഇടുക്കി, ചെറുതോണി, കുളമാവ് എന്നിങ്ങനെ മൂന്ന് അണക്കെട്ടുകള്‍ ചേരുന്നതാണ് ഈ ബൃഹത് പദ്ധതി. കാനഡയുടെ സാമ്പത്തിക- സാങ്കേതിക സഹായത്തോടെ 1960കളില്‍ ആരംഭിച്ച നിര്‍മാണം അടിയന്തരാവസ്ഥയുടെ അവസാന കാലത്താണ് പൂര്‍ത്തിയായത്. ഇവിടുത്തെ വെള്ളം മൂലമറ്റത്തെ ഭൂഗര്‍ഭ നിലയത്തില്‍ എത്തിച്ചാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഇന്നും വിനോദസഞ്ചാരികളെയും സാങ്കേതിക വിദഗ്ധരെയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow