ദേശീയ പണിമുടക്ക് കട്ടപ്പനയില്‍ പൂര്‍ണം: എല്‍ഡിഎഫ് പ്രകടനം നടത്തി

ദേശീയ പണിമുടക്ക് കട്ടപ്പനയില്‍ പൂര്‍ണം: എല്‍ഡിഎഫ് പ്രകടനം നടത്തി

Feb 12, 2026 - 12:44
 0
ദേശീയ പണിമുടക്ക് കട്ടപ്പനയില്‍ പൂര്‍ണം: എല്‍ഡിഎഫ് പ്രകടനം നടത്തി
This is the title of the web page

ഇടുക്കി: സംയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കട്ടപ്പനയില്‍ പൂര്‍ണം. രാവിലെ തുറന്ന ഐസിഐസിഐ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ശാഖകള്‍, ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അടപ്പിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്.
കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് സര്‍വീസുകളൊന്നും ഓപ്പറേറ്റ് ചെയ്തില്ല. തൊഴിലാളികള്‍ എത്താതിരുന്നതോടെ തോട്ടം മേഖലയും നിശ്ചലമായി. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പ്രകടനം നടത്തി. നേതാക്കളായ വി ആര്‍ സജി, മാത്യു ജോര്‍ജ്, സി എസ് അജേഷ്, ടോമി ജോര്‍ജ്, സി ആര്‍ മുരളി, ലിജോബി ബേബി, ആല്‍വിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, എന്‍ഇപി പിന്‍വലിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഫെഡറലിസം തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തുക, കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, വൈദ്യുതി, വിത്ത് ബില്ലുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

What's Your Reaction?

like

dislike

love

funny

angry

sad

wow