കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഹൈബ്രിഡ് ക്ലാസ്സ് റൂം ഉദ്ഘാടനം
കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഹൈബ്രിഡ് ക്ലാസ്സ് റൂം ഉദ്ഘാടനം

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഹൈബ്രിഡ് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി നിര്‍വഹിച്ചു. സി ബി എസ് ഇ, മൈക്രോസോഫ്റ്റ്, ടാഗ് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നവീന പഠന രീതിയാണ് ഹൈബ്രിഡ് ലേണിങ്. ഇന്ത്യയില്‍ 60 സ്‌കൂളുകളിലാണ് പദ്ധതി പ്രാഥമിക ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ നിന്നും ഈ പദ്ധതിയില്‍ അംഗമായ ഏക സ്‌കൂളാണ് ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ കട്ടപ്പന. ഹൈബ്രിഡ് പഠന സമ്പ്രദായം നടപ്പിലാക്കുന്ന കുട്ടികള്‍ക്ക് ലാപ് ടോപ് ലഭിക്കുകയും, അതിലൂടെ ഇന്ത്യയിലെ പ്രശസ്തമായ നിരവധി സ്‌കൂളുകളുമായി ബന്ധപ്പെടുവാനും, അതാത് മേഖലകളുമായി ബന്ധപ്പെട്ട് പ്രശസ്തമായവരുടെ ക്ലാസുകളില്‍ പങ്കെടുക്കുവാനും അവസരം ലഭിക്കും. തൊഴില്‍ പരിശീലനം, സ്‌കൂള്‍ സിനിമ, കോളേജ് കണക്ട്, ഹെല്‍ത്ത് കിയോസ്‌ക് എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്.ഹെല്‍ത്ത് കിയോസ്‌കിന്റെ ഭാഗമായി കുട്ടികള്‍ക്ക് രോഗനിര്‍ണയം നടത്തുവാനും ഇന്ത്യയിലെ പ്രശസ്ത ഡോക്ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യുവാനും സാധിക്കും. സ്‌കൂള്‍ പിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. വിപിന്‍ തോമസ്, പി ടി എ പ്രസിഡന്റ് സണ്ണി സേവിയര്‍, കോര്‍ഡിനേറ്റര്‍ ജോജോ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






