മാട്ടുക്കട്ടയില്‍ സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്
മാട്ടുക്കട്ടയില്‍ സൗജന്യ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ്

ഇടുക്കി: മേരികുളം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ പ്രഷര്‍, ഷുഗര്‍ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനുള്ള പരിശോധന സൗജന്യമായാണ് നടത്തിയത്. മാട്ടുക്കട്ട ജനകീയ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിക്ക് ജെ. എച്ച് .ഐ. ഓ അജിത, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ രാജീമോള്‍ കെ ആര്‍, ആശാവര്‍ക്കര്‍ ബിന്ദുമോള്‍ ടീ.കെ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






