അടിമാലി പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി കോണ്‍ക്ലേവ് 2024
അടിമാലി പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി കോണ്‍ക്ലേവ് 2024

ഇടുക്കി: അടിമാലി പഞ്ചായത്തിന്റെയും അടിമാലി ടൗണിന്റെയും വികസന കാഴ്ച്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി കോണ്‍ക്ലേവ് 2024 സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടി അഡ്വ. എ രാജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. കോണ്‍ക്ലേവില്‍ ഓണ്‍ലൈനായി പങ്കെടുത്തു. പ്രമുഖ വ്യവസായി നവാസ് മീരാന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ അധ്യക്ഷയായി. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ്, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, സാമൂഹിക, സാസംസ്‌ക്കാരിക, രാഷ്ട്രീയ, വാണിജ്യ രംഗത്തെ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചര്‍ച്ചാ സദസിലൂടെ വന്ന ആശയങ്ങളും കാഴ്ച്ചപ്പാടുകളും ഉള്‍പ്പെടുത്തി അടിമാലിയുടെ സമഗ്രവികസനം സാധ്യമാക്കാനാകുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ.
What's Your Reaction?






