ദേവികുളം താലൂക്കിലെ വന്യമൃഗ ശല്യം: പ്രതിഷേധത്തിനൊരുങ്ങി സിപിഐ
ദേവികുളം താലൂക്കിലെ വന്യമൃഗ ശല്യം: പ്രതിഷേധത്തിനൊരുങ്ങി സിപിഐ

ഇടുക്കി: ദേവികുളം താലൂക്കില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനംവകുപ്പിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സിപിഐ പ്രാദേശിക നേതൃത്വം. വന്യമൃഗാക്രമണം തടയാന്‍ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വകുപ്പിന് വിനോദസഞ്ചാര വികസന പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് ശ്രദ്ധയെന്നും സിപിഐ മൂന്നാര്‍ മണ്ഡലം സെക്രട്ടറി അഡ്വ. കെ ചന്ദ്രപാല്‍ കുറ്റപ്പെടുത്തി. ഫല പ്രദമായ ഇടപെടല്‍ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ടുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്നും അഡ്വ. കെ ചന്ദ്രപാല്‍ മുന്നറിയിപ്പ് നല്‍കി. വന്യമൃഗാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അഡ്വ. എ രാജ എം എല്‍ എ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സിപിഐ നേതാക്കള്‍ ഇറങ്ങി പോയിരുന്നു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തില്ലെന്നാരോപിച്ചായിരുന്നു സിപിഐയുടെ പ്രതിഷേധം.
What's Your Reaction?






