റോള്‍ബോള്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 17, 18 തീയതികളില്‍
റോള്‍ബോള്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 17, 18 തീയതികളില്‍

ഇടുക്കി: അഞ്ചാമത് റോള്‍ബോള്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പ് അടിമാലി വിശ്വദീപ്തി സ്‌കൂള്‍ നടക്കും. ആഗസ്റ്റ് 17, 18 തീയതികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ തീരുമാനമെടുക്കുന്നതിനായി വിശ്വദീപ്തി സ്‌കൂളില്‍ യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ഫാ. ഡോ. രാജേഷ് ജോര്‍ജ് അധ്യക്ഷനായി. റോള്‍ ബോള്‍ അസോസിയേഷന്‍ ഭാരവാഹികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു. കേരളം കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പോണ്ടിച്ചേരി, തെലുങ്കാന, നിക്കോബാര്‍ ഐലന്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കും.
What's Your Reaction?






