ഭീമന്‍ ചേന വിളവെടുത്ത് കൂമ്പന്‍പാറ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍
ഭീമന്‍ ചേന വിളവെടുത്ത് കൂമ്പന്‍പാറ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍

ഇടുക്കി: പതിവ് തെറ്റിക്കാതെ ഭീമന്‍ ചേന വിളയിച്ച് അടിമാലി കൂമ്പന്‍പാറ അമ്പലത്തിങ്കല്‍ സുരേന്ദ്രന്‍. 100 കിലോ തൂക്കമുള്ള ചേനയാണ് ഇത്തവണ വിളവെടുത്തത്. ജൈവ കൃഷിരീതിയിലാണ് ഇദ്ദേഹം പിന്തുടരുന്നത്. 24 വര്‍ഷം മുമ്പാണ് കാര്‍ഷിക മേളകളിലെ വിളപ്രദര്‍ശന മത്സരരംഗത്ത് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. പിന്നീട് എല്ലാവര്‍ഷവും മുടങ്ങാതെ തന്റെ കൃഷിയിടത്തില്‍ നിന്ന് ലഭിക്കുന്ന ഭീമന്‍ കപ്പയും ചേനയും കാച്ചിലുമൊക്കെ പ്രദര്‍ശനത്തിനെത്തിക്കാറുണ്ട്. 102 കിലോ തൂക്കം വരുന്ന ചേന, 110 കിലോ തൂക്കം വരുന്ന കാച്ചില്‍, 220 കിലോ തൂക്കം വരുന്ന കപ്പ, 34 കിലോ തൂക്കം വരുന്ന ഇഞ്ചിയും മഞ്ഞളുമൊക്കെ സുരേന്ദ്രന്‍ തന്റെ കൃഷിയിടത്തില്‍ വിളയിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിലേറെയായി കാര്‍ഷികവൃത്തിയിലൂടെ ഇദ്ദേഹം ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്.
What's Your Reaction?






