ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീസരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 8മുതല്‍
ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീസരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 8മുതല്‍

ഇടുക്കി: അടിമാലി ചാറ്റുപാറ പശ്ചിമ മൂകാംബിക ശ്രീസരസ്വതി മഹാദേവ ക്ഷേത്രത്തില്‍ ഉത്സവവും പൊങ്കാലയും 8 മുതല്‍ 12 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 8ന് ക്ഷേത്രം തന്ത്രി ചാര്യന്‍ എന്‍ വി സുധാകരന്‍, മേല്‍ശാന്തി എന്‍ ജോഷി നാരായണന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. 9ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സരസ്വതി ദേവിക്ക് ശ്രീഭൂതബലി, മഹാവിദ്യാ മന്ത്രഹോമം, ഔഷധ വിതരണം, വൈകിട്ട് 5. 30ന് ഭഗവത് സേവ, മഹാസുദര്‍ശന ഹോമം, വടക്കുപുറത്ത് വലിയ ഗുരുതി, മുള പൂജ എന്നിവ നടക്കും. മൂന്നാം ദിനമായ 10ന് പൊങ്കാലയും 11ന് വൈകിട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്രയും നടക്കും. താലപ്പൊലി ഘോഷയാത്രക്കുശേഷം മുത്തപ്പന്‍ വെള്ളാട്ടം അരങ്ങേറും. തുടര്‍ന്ന് പള്ളിവേട്ട. സമാപന ദിനമായ 12ന് രാവിലെ 7.30 ന് പള്ളിയുണര്‍ത്തല്‍, വൈകിട്ട് 6.30ന് ആറാട്ട് ഹോമം, ആറാട്ട് ബലി എന്നിവക്ക് ശേഷം ആറാട്ട് പുറപ്പാടും ആറാട്ടും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ വി രാജു, സെക്രട്ടറി പി എസ് ഷൈലജന്‍, കണ്‍വീനര്‍ സൈറസ് കെ ദാസ്, മനീഷ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






