വേനല്‍മഴ എത്തി: വട്ടവടയിലെ കൃഷിയിടങ്ങളില്‍ ജോലികള്‍ തകൃതി
വേനല്‍മഴ എത്തി: വട്ടവടയിലെ കൃഷിയിടങ്ങളില്‍ ജോലികള്‍ തകൃതി

ഇടുക്കി: വേനല്‍മഴ ലഭിച്ചതോടെ വട്ടവടയിലെ കൃഷിയിടങ്ങളില്‍ ജോലികള്‍ തകൃതി. കര്‍ഷകര്‍ പുരയിടങ്ങള്‍ ഉഴുത് അടുത്ത കൃഷിക്കായി വിത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. വെളുത്തുള്ളി ഉള്‍പ്പെടുയുള്ള കൃഷികളാണ് ചെയ്യുന്നത്. വേനല്‍കനക്കുന്നത് വട്ടവടയിലെ കര്‍ഷകരില്‍ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. വെള്ളത്തിന്റെ ലഭ്യത കുറവ് വേനല്‍ക്കാലത്തെ കാര്‍ഷിക ജോലികള്‍ക്ക് തടസമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമാണ് ഇപ്പോള്‍ ലഭിച്ച വേനല്‍മഴ. ഇപ്പോള്‍ കൃഷിയിറക്കുന്ന പച്ചക്കറി ഇനങ്ങളില്‍ ഒട്ടുമിക്കതും 3, 4 മാസങ്ങള്‍ കൊണ്ട് വിളവെടുപ്പിന് പാകപ്പെടും. വേനല്‍ മഴ ലഭിച്ചാല്‍ ഉടന്‍ പരമ്പരാഗത രീതിയില്‍ ഉഴവ് മാടുകളെ ഉപയോഗിച്ച് മണ്ണിളക്കി കൃഷി ജോലികള്‍ ആരംഭിക്കുന്ന കാഴ്ച്ച വട്ടവടയുടെ തനത് കാഴ്ച്ചകളില്‍ ഒന്നാണ്.
What's Your Reaction?






