ചങ്ങനാശേരി അണിയറയുടെ 'ഡ്രാക്കുള' കട്ടപ്പനയില്‍ അവതരിപ്പിച്ചു
ചങ്ങനാശേരി അണിയറയുടെ 'ഡ്രാക്കുള' കട്ടപ്പനയില്‍ അവതരിപ്പിച്ചു

ഇടുക്കി: ചങ്ങനാശ്ശേരി അണിയറയുടെ ഡ്രാക്കുള എന്ന നാടകം കട്ടപ്പനയില്‍ അവതരിപ്പിച്ചു. കേരളാ വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിലാണ് നാടകം അവതരിപ്പിച്ചത്. ഭയം പറഞ്ഞ അറിയേണ്ടതല്ല അനുഭവിച്ചറിയേണ്ടതാണെന്ന ആമുഖത്തോടെയാണ് നാടകം ആരംഭിച്ചത്.സംസ്ഥാന നാടകരംഗത്ത് കട്ടപ്പനയുടെ അഭിമാനമായി മാറിയിരുന്ന എം.സി കട്ടപ്പന,കെ സി ജോര്‍ജ് എന്നിവര്‍ക്കുള്ള ആദരസൂചകമായി എംസിയുടെ പത്‌നി സാറാമ്മ ചാക്കോ, കെസിയുടെ പത്‌നി ബീന ജോര്‍ജ് എന്നിവരെ ആദരിച്ചു. സമിതി ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






