കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 60,33 കോടിയുടെ ബജറ്റ്
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് 60,33 കോടിയുടെ ബജറ്റ്
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷികം, ആരോഗ്യം, പശ്ചാത്തലം തുടങ്ങി എല്ലാ മേഖലകളുടെയും വികസനത്തിന് മുന്‍ഗണന. പ്രസിഡന്റ് കെ ബാലസിങ്ങിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ഷൈനി റോയി ബജറ്റ് അവതരിപ്പിച്ചു. 60,33,78,866 രൂപ വരവും 59,86,04,766 രൂപ ചെലവും 47,74,100 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. നെല്‍ കര്‍ഷകര്‍ക്ക് കൊയ്ത്തുമെതി യന്ത്രം വാങ്ങാന്‍ 8 ലക്ഷവും വനിതാ സംഘങ്ങള്‍ക്ക് ടിഷ്യുകള്‍ച്ചര്‍ വാഴത്തൈ വിതരണം 5 ലക്ഷവും കിഴങ്ങ് വിള വിത്ത് വിതരണത്തിന് ആറ് ലക്ഷവും തന്നാണ്ട് കൃഷിക്ക് 10 ലക്ഷവും ക്ഷീര സമൃദ്ധി പദ്ധതിക്കായി 20 ലക്ഷവും വൈക്കോല്‍ സബ്‌സിഡിക്ക് 10.99 ലക്ഷവും വനിതകള്‍ക്ക് കറവ പശുക്കളെ വാങ്ങാന്‍ 21 ലക്ഷവും നീക്കിവെച്ചു.
വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് പാടശേഖര സമിതിയ്ക്ക് കൊയ്്തു യന്ത്രം വാങ്ങുന്നതിനായി എട്ടു ലക്ഷം. ഭവന പദ്ധതികള്‍ക്ക് 2.30 കോടി. ആരോഗ്യ മേഖലയ്ക്ക് 1.11 കോടിയും, പശ്ചാത്തല സൗകര്യത്തിന് ഏഴുകോടി. ഉന്നതികളുടെ സമഗ്ര വികസനം സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കായി 36.39 ലക്ഷം. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 32 ലക്ഷവും വകയിരുത്തി. ഭിന്നശേഷി സ്‌കോളര്‍ഷിപ്പിന് 22 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തിനുശേഷം നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ പങ്കെടുത്തു.
What's Your Reaction?