വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
വണ്ടിപ്പെരിയാറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിഭാഗം, ത്വക്ക് രോഗവിഭാഗം, വാദസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. എമര്‍ജന്‍സി ഫിസിഷന്‍ ഡോ. വന്ദന നേതൃത്വം നല്‍കി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ് ശ്രീരാമന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി എം നൗഷാദ്, കോണ്‍ഗ്രസ് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






