മിസ്റ്റര്‍ കേരള സിജോ സണ്ണിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്വീകരണം നല്‍കി
മിസ്റ്റര്‍ കേരള സിജോ സണ്ണിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്വീകരണം നല്‍കി
ഇടുക്കി: സംസ്ഥാനതല ശരീര സൗന്ദര്യ മത്സരത്തില്‍ മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീന്‍സിറ്റി സ്വീകരണം നല്‍കി. സിആര്‍പിഎഫ് ഡിഐജി എം ജെ വിജയ് ഉദ്ഘാടനം ചെയ്തു. 18 വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ സിജോ 10 വര്‍ഷത്തെ കഠിനപരിശ്രമത്തിലാണ് മിസ്റ്റര്‍ കേരള പട്ടം നേടിയത്. 2024-ല്‍ മിസ്റ്റര്‍ ഇടുക്കിയായി സിജോ സണ്ണി തിരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് സംസ്ഥാന മത്സരത്തില്‍ ഫോര്‍ത്ത് റണ്ണറപ്പാവുകയും ചെയ്തു. നിലവില്‍ കട്ടപ്പന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ന്യൂ മരിയ കേറ്ററിങ്ങ്‌സില്‍ ലൈവ് ഫുഡ് മേക്കറായും ഓട്ടോറിക്ഷ ഡ്രൈവറായും ജോലി ചെയ്ത് വരികയാണ്. ക്ലബ് പ്രസിഡന്റ് മനോജ് എന്‍. അധ്യക്ഷനായി. ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. ജോര്‍ജ് വേഴമ്പത്തോട്ടം, ട്രഷറര്‍ ലൂക്കാ ജോസഫ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്‌സണ്‍ പുതുപ്പറമ്പില്‍, ബെന്നി പി ബി, സെയില്‍സ്, മേഹുല്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?