സി എം സ്റ്റീഫന്‍ ചരമ വാര്‍ഷികാനുസ്മരണം കട്ടപ്പനയില്‍
സി എം സ്റ്റീഫന്‍ ചരമ വാര്‍ഷികാനുസ്മരണം കട്ടപ്പനയില്‍

ഇടുക്കി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി എം സ്റ്റീഫന്റെ 41-ാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. രാജീവ് ഭവനില്‍ നടന്ന അനുസ്മരണം എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസിന്റ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കുവേണ്ടി ഉജ്ജ്വലമായ പോരാട്ടം നടത്തിയ പോരാളിയായിരുന്നു സി എം സ്റ്റീഫന്‍. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ എതിരാളികള്‍ പോലും അംഗീകരിക്കുകയും വെള്ളിനാവുള്ള പോരാളി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു. കേന്ദ്ര ടെലികോം മന്ത്രി എന്ന നിലയില്‍ കേരളത്തിലെ ടെലികോം മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഇടുക്കിയില്‍ നിന്നുള്ള എം പി ആയിരുന്ന സമയത്താണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകുന്നത്. തൊഴിലാളി നേതാവ് എന്ന നിലയില്‍ കേരളത്തില്‍ ഐഎന്‍ടിയുസി കെട്ടിപ്പെടുക്കാന്‍ നിര്‍ണായക പങ്കാണ് സി എം സ്റ്റീഫന്‍ വഹിച്ചതെന്ന് ഇ എം അഗസ്തി പറഞ്ഞു. സി എം സ്റ്റീഫന്റെ ഛായചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നേതാക്കളായ ഷാജി വെള്ളംമാക്കല്‍, ബാബു പുളിക്കല്‍, ജോസ് ആനക്കല്ലില്‍, സി എം തങ്കച്ചന്‍, പൊന്നപ്പന്‍ അഞ്ചപ്ര, കെ എസ് സജീവ്, ജയപ്രകാശ് വാഴവര, രാജന്‍ കാലാചിറ, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, കെ ഡി രാധാകൃഷ്ണന്‍, ഷിബു പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






