ഡിവൈഎഫ്‌ഐ യുവജനകൂട്ടായ്മ കട്ടപ്പനയിൽ തുടങ്ങി: സി വി വർഗീസ് ഉദ്ഘാടനം ചെയ്തു
ഡിവൈഎഫ്‌ഐ യുവജനകൂട്ടായ്മ കട്ടപ്പനയിൽ തുടങ്ങി: സി വി വർഗീസ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: സിഎച്ച്ആർ വിഷയത്തിൽ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയുക, ഇടുക്കി ജനതയോടൊപ്പം നിൽക്കുന്ന എൽഡിഎഫ് സർക്കാരിനെ പിന്തുണയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ യുവജനകൂട്ടായ്മ ആരംഭിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, ജില്ലാ ട്രഷറർ ബി അനൂപ്, കെ പി സുമോദ്, ഫൈസൽ ജാഫർ, ജോബി എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






