റോട്ടറി ക്ലബ് ഓഫ് കട്ടപ്പന സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, വെള്ളയാംകുടി അസീസി സ്‌പെഷ്യല്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ഥികളും അംഗങ്ങളും അണിനിരന്ന വര്‍ണശബളമായ റാലിയും നടന്നു. സമ്മേളനത്തില്‍ പിന്‍സിപ്പല്‍ സിസ്റ്റര്‍ അന്‍സീന അധ്യക്ഷയായി. ക്ലബ് പ്രസിഡന്റ് ബൈജു അബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ പി എം ജോസഫ്, ആന്‍സ് ക്ലബ് പ്രസിഡന്റ് മിനു തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനാലാപനവും രംഗാവതരണവും നടത്തി. പാസ്റ്റ് പ്രസിഡന്റ് ജോസഫ് തോമസ്, റോയി മാത്യു, ജോജി ഫ്രാന്‍സിസ്, ഫിലിപ്പ് ജോസഫ്, ജോസഫ് ജോണ്‍, പ്രതൃുഷ് എം ജോസഫ്, ബോണി ജോസഫ്, ഡോ. വിനോദ്കുമാര്‍, ക്യാപ്റ്റന്‍ സുബിന്‍ ജോസഫ്, ചന്ദ്രഹാസന്‍ കെ ജി, നാരായണന്‍, ജോണ്‍സണ്‍ സി പി, സിബിച്ചന്‍ ജോസഫ്, മിഥുന്‍ കുര്യന്‍, അജോ അബ്രഹാം, സെക്രട്ടറി ബൈജു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






