കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരികിലെ തണല്‍മരം അപകടാവസ്ഥയില്‍
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരികിലെ തണല്‍മരം അപകടാവസ്ഥയില്‍

ഇടുക്കി: കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡരികിലെ തണല്‍മരം അപകടാവസ്ഥയില്‍. ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതോടെ മരം ഒരുവശത്തേയ്ക്ക് ചരിഞ്ഞുനില്‍ക്കുകയാണ്. കാറ്റും മഴയും തുടരുന്നതിനാല്‍ ഏതുസമയവും നിലംപൊത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യം നഗരസഭയില്‍ അറിയിച്ചിട്ടും മരം മുറിക്കാന്‍ നടപടിയില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. പലതവണ ഇക്കാര്യം സമീപത്തെ കടകളിലെ വ്യാപാരികള്‍ അറിയിച്ചതാണ്. എന്നാല്‍ പിഡബ്ല്യുഡിയാണ് വിഷയത്തില്‍ നടപടിയെടുക്കേണ്ടതെന്നാണ് നഗരസഭയുടെ വാദം. നഗരത്തിലെ ഏറെ തിരക്കുള്ള പാതയാണിത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. 11 കെവി വൈദ്യുത ലൈനും കടന്നുപോകുന്നുണ്ട്. മരം നിലംപതിച്ചാല്‍ വന്‍ അപകടമുണ്ടാകും. അടിയന്തരമായി മരം മുറിച്ചുനീക്കി അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






