കുന്തളംപാറ വട്ടുകുന്നേല്‍പടി അങ്കണവാടിയില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ്
കുന്തളംപാറ വട്ടുകുന്നേല്‍പടി അങ്കണവാടിയില്‍ കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ്

ഇടുക്കി: കട്ടപ്പന കുന്തളംപാറ -വട്ടുകുന്നേല്‍ പടി അങ്കണവാടിയില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടന്നു. സഹ്യ ജ്യോതി കോളേജ് സോഷ്യല്‍ വര്‍ക്കര്‍ അഖില്‍ മാത്യു ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. കുമളി സഹ്യജ്യോതി ആര്‍ട്ട്‌സ് & സയന്‍സ് കോളേജിന്റെ സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെയും വട്ടുകുന്നേല്‍ അങ്കണവാടിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ലൈഫ് സ്‌കില്‍, പോക്‌സോ, വൈകാരിക പക്വത, സോഷ്യല്‍ മീഡിയയുടെ ഉപയോഗം, തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സൈക്കോളജിക്കല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരായ രമ്യ പി.യു., നിഷ മോള്‍ ജോസഫ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. അങ്കണവാടി ടീച്ചര്‍ നിര്‍മ്മല ഇ.കെ.അധ്യക്ഷത വഹിച്ചു. അനു തങ്കമുത്ത്, ജിസ്‌നാ സജി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






