തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവത്തിന് സമാപനം
തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠ മഹോത്സവത്തിന് സമാപനം

ഇടുക്കി: തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ മൂന്ന് ദിവസങ്ങളായി നടന്നുവന്നിരുന്ന ആറാമത് പ്രതിഷ്ഠാ മഹോത്സവം സമാപിച്ചു. അഷ്ടദ്രവ്യ മഹാഗണപതിഹോമം, ദീപാരാധന, സൂര്യ കാലടി മഹാഗണപതി ഹോമം, സുബ്രഹ്‌മണ്യ പൂജ, കലശപൂജ, കലശാഭിഷേകം, അന്നദാനം, പൊങ്കാല സമര്‍പ്പണം, താലപ്പൊലി ഘോഷയാത്ര എന്നിവ മഹോത്സവതോതടനുവന്ധിച്ച് നടന്നു. വാത്തിക്കുടി ശ്രീ ധര്‍മ്മശാസ്താക്ഷേത്രാംങ്കണത്തില്‍ നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്രയില്‍ 100 കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ സൂര്യ കാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ ബിജു വിശ്വംഭരന്‍ തിരുമേനി എന്നിവര്‍ ക്ഷേത്രാചാര്യ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രം പ്രസിഡന്റ് ബിജു തോട്ടത്തില്‍, സെക്രട്ടറി പി സി സന്തോഷ് കുമാര്‍ പുളിക്കത്തടത്തില്‍, കമ്മിറ്റിക്കാരായ ബിനോയ് വെള്ളൂര്‍, ഷാജി കോനാട്ട്, രതീഷ് വരിക്കാനിയില്‍, മനോജ് മനോജുവിലാസം, സന്തോഷ് തെങ്ങനാംകുഴിയില്‍, വനിതാ സമാജം സെക്രട്ടറി ബിന്ദു പി എ, ഭരണസമിതി അംഗം ശാന്തമ്മ നാരായണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






