ചെമ്പകപ്പാറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
ചെമ്പകപ്പാറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി :ചെമ്പകപ്പാറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ പള്ളിക്കാനം സ്വദേശി ഇടപ്പറമ്പിൽ സന്തോഷ് (50) നെയാണ് അമ്മായിപ്പാറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ട്. തങ്കമണി പൊലീസ് ഇൻസ്പെക്ടർ എസ്. ആർ സനീഷിൻ്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
What's Your Reaction?






