കോഴിമല മരുതുംചുവട് ഭാഗത്ത് കൃഷി നശിപ്പിച്ച് കാട്ടാന
കോഴിമല മരുതുംചുവട് ഭാഗത്ത് കൃഷി നശിപ്പിച്ച് കാട്ടാന

ഇടുക്കി: കാഞ്ചിയാര്‍ കോഴിമല മരുതുംചുവട് ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. രാത്രി രണ്ടു മണിയോടെയാണ് മരുതും ചുവട് ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷികള്‍ നശിപ്പിച്ചത്. ആദ്യമായിട്ടാണ് ഈ പ്രദേശത്ത് കാട്ടാന എത്തുന്നത്. നിരവത്ത് പറമ്പില്‍ ജോണിന്റെ ഏലം വാഴ തുടങ്ങിയ കാര്‍ഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. ചെറിയ രീതിയില്‍ കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചതല്ലാതെ മറ്റ് ആക്രമണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മഞ്ഞളുപ്പാറ ഭാഗത്ത് സ്ഥിരമായി കാട്ടാനകള്‍ ഇറങ്ങുകയും കൃഷി ദേഹണ്ഡങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതായി വനംവകുപ്പില്‍ പറഞ്ഞിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ ഈ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപവും ശക്തമാകുന്നു. ഇത്തരത്തില്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയുള്ള കാട്ടാനയുടെ ആക്രമണത്തിന് എത്രയും വേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ മുന്നോട്ടു വയ്ക്കുന്നത്.
What's Your Reaction?






