വള്ളക്കടവ്- ആനവിലാസം റൂട്ടില്‍ കൂറ്റന്‍ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

വള്ളക്കടവ്- ആനവിലാസം റൂട്ടില്‍ കൂറ്റന്‍ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

Apr 5, 2025 - 13:04
Apr 5, 2025 - 15:18
 0
വള്ളക്കടവ്- ആനവിലാസം റൂട്ടില്‍ കൂറ്റന്‍ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി
This is the title of the web page

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയോരത്തെ കൂറ്റന്‍ മരങ്ങള്‍ക്ക് വാഹനങ്ങള്‍ ഭീഷണിയാകുന്നു. വള്ളക്കടവ്- ആനവിലാസം റൂട്ടിലാണ് റോഡിലേക്ക് മരങ്ങള്‍ ചരിഞ്ഞുനില്‍ക്കുന്നത്. മഴക്കാലത്ത് മരങ്ങളും മരച്ചില്ലകളും കടപുഴകി റോഡിലേക്ക് പതിക്കുന്നത് പതിവായി. പാതയുടെ ഇരുവശങ്ങളിലും ഏലത്തോട്ടങ്ങളാണ്. ചുവട് ദ്രവിച്ച് അപകടാവസ്ഥയിലുള്ള മരങ്ങളും ഇവിടെയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ വാഹനങ്ങളുടെ മുകളിലേക്ക് മരച്ചില്ലകള്‍ പതിച്ച് അപകടമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഏതാനും മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. കുമളി, തേക്കടി എന്നിവിടങ്ങളില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന ദേശീയപാതയില്‍ വാഹനത്തിരക്കും പതിവാണ്. വൈദ്യുതി കമ്പികള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലും മരങ്ങള്‍ അപകടാവസ്ഥയിലുണ്ട്. ഇവ അടിയന്തരമായി വെട്ടിനീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും വാഹനയാത്രികരുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow