സി പി മാത്യുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ പരാതി നല്‍കി
സി പി മാത്യുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ പരാതി നല്‍കി
ഇടുക്കി: ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് ഇടുക്കി ഡിവൈഎസ്പിക്ക് പരാതി നല്‍കി. തന്നെ വ്യക്തിപരമായും സംസ്ഥാനത്ത സ്ത്രീത്വത്തെയാകെമാനവും അപമാനിച്ചതിന് സി പി മാത്യുവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു. പരസ്യമായി ഒരു സ്ത്രീയെയും അവരുടെ സമുദായത്തെയും അപമാനിക്കുന്നത് കേട്ടിട്ടും പ്രസംഗം നിര്‍ത്താന്‍ വേദിയിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ പൗലോസുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടാത്തത് നേതാക്കളുടെ സ്ത്രീവിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് മഹിളാ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. മഹിളാ സംഘടനകളും ഇടതുമുന്നണിയും പ്രതിഷേധം കടുപ്പിച്ചതോടെ വിഷയത്തില്‍ യുഡിഎഫ് ക്യാമ്പും കടുത്ത പ്രതിരോധത്തിലാണ്. സി പി മാത്യുവിനെതിരെ കേസെടുക്കുന്നതുവരെ ശക്തമായ നിയമപോരാട്ടവും പ്രതിഷേധ പരിപാടികളും തുടരാനാണ് തീരുമാനം.
What's Your Reaction?