കിളിനീര്‍ പദ്ധതിക്ക് തുടക്കം കുറിച്ച് കുട്ടിക്കാനം മരിയന്‍ കോളേജ്
കിളിനീര്‍ പദ്ധതിക്ക് തുടക്കം കുറിച്ച് കുട്ടിക്കാനം മരിയന്‍ കോളേജ്

ഇടുക്കി: വേനല്‍ കടുത്തതോടെ ജീവജാലങ്ങള്‍ക്ക് കുടിനീര്‍ ഒരുക്കി കുട്ടിക്കാനം മരിയന്‍ കോളജ്. വേനലിൽ ജലാശയങ്ങളും മറ്റും വരള്‍ച്ച നേരിടുന്നതോടെ ജീവജാലങ്ങള്‍ക്ക് കുടിനീര്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മരിയന്‍ കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ക്യാമ്പസില്‍ കിളിനീര്‍ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. വേനല്‍ കാലത്ത് പക്ഷിമൃഗാദികള്‍ക്ക് ദാഹമകറ്റുന്നതിനായി തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചാണ് പദ്ധതി ആരംഭിച്ചത്. പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകനായ സുനില്‍ സുരേന്ദ്രനില്‍ നിന്നും തണ്ണീര്‍ക്കുടം ഏറ്റുവാങ്ങി കോളജ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ അജോ പേഴുകാട്ടില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൊളേജ് ക്യാമ്പസിലെ വിവിധ ഇടങ്ങളില്‍ തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിച്ചു .എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ: ജസ്റ്റിന്‍ പി.ജെ, പി. രതീഷ് കുമാര്‍, ദിവ്യലക്ഷ്മി എസ്, ലക്ഷ്മിപ്രിയ, ലിസ്‌ന ജെയ്‌സ്‌ന, കേറ്റ്‌ലിന്‍ തുടങ്ങിയവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി .
What's Your Reaction?






