തങ്കമണി സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്‍സിസി യൂണിറ്റിന് സഹചാരി അവാര്‍ഡ്
തങ്കമണി സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്‍സിസി യൂണിറ്റിന് സഹചാരി അവാര്‍ഡ്
ഇടുക്കി: ഭിന്നശേഷി മേഖലയിലെ മികച്ച സേവനത്തിന് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ സഹചാരി അവാര്‍ഡ് തങ്കമണി സെന്റ് തോമസ് ഹൈസ്‌കൂള്‍ എന്‍സിസി ജൂനിയര്‍ വിഭാഗത്തിന് കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് സമ്മാനിച്ചു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായാണ് തൊടുപുഴ മുട്ടം റൈഫില്‍ ക്ലബ്ബില്‍ പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷി മേഖലയില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന എന്‍സിസി യൂണിറ്റിന് ജില്ലാതലത്തില്‍ നല്‍കുന്നതാണ് സഹചാരി അവാര്‍ഡ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തിയ വിനോദയാത്ര, ഇടുക്കി അമല്‍ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശനം, സ്‌പെഷ്യല്‍ കെയര്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷി കലോത്സവത്തിന് നല്‍കിയ നേതൃത്വം, ഭിന്നശേഷി ദിനാചരണം, ബഡ്‌സ് ദിനാചരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. ഹെഡ്മാസ്റ്റര്‍, എന്‍സിസി സെക്കന്‍ഡ് ഓഫീസര്‍ മധു കെ ജയിംസ്, എന്‍സിസി കേഡറ്റുകളായ ബ്രിട്ടോ ബെന്നി, അനല്‍ അനല്‍റ്റ് തങ്കച്ചന്‍, നവനീത് കൃഷ്ണ, ആല്‍ബിന്‍ സിബി, ഏഞ്ചലിന്‍ ജോഷി, ബിയോണാ മോള്‍ ടോജി, നന്ദിനി വി നായര്‍, അന്‍സു മാര്‍ട്ടിന്‍, കായിക അധ്യാപകന്‍ ഫ്രാങ്കിളിന്‍ വി ഷാജി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
What's Your Reaction?