ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 8 വര്‍ഷത്തിനുശേഷം പിടിയില്‍
ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 8 വര്‍ഷത്തിനുശേഷം പിടിയില്‍
ഇടുക്കി: ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ കഞ്ചാവ് കേസിലെ ഒന്നാം പ്രതിയെ 8 വര്‍ഷത്തിനുശേഷം എക്‌സൈസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ ആനമല ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ചീനിമുത്തുവിനെ 45 കിലോമീറ്റര്‍ കാല്‍നടയായും വാഹനത്തിലും സഞ്ചരിച്ചാണ് പിടികൂടിയത്. 2017 ഇല്‍ ഇടമലകുടിയില്‍നിന്ന് 90 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ചീനിമുത്തു. ഇയാളെ 14 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തമിഴ്‌നാട് തിരുപ്പൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന വന മേഖലയിലേക്ക് കടക്കുകയായിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്കുമാര്‍ ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
What's Your Reaction?