യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നെടുങ്കണ്ടത്ത് പര്യടനം നടത്തി 

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നെടുങ്കണ്ടത്ത് പര്യടനം നടത്തി 

Dec 4, 2025 - 17:19
 0
യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നെടുങ്കണ്ടത്ത് പര്യടനം നടത്തി 
This is the title of the web page

ഇടുക്കി: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നെടുങ്കണ്ടത്തിന്റെ വിവിധ മേഖലകളില്‍ പര്യടനം നടത്തി. കെപിസിസി മീഡിയ വക്താവ് സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് നെടുങ്കണ്ടം ഡിവിഷന്‍ സ്ഥാനാര്‍ഥി ഗ്രേസി ജോയി, വിവിധ ബ്ലോക്ക് ഡിവിഷന്‍, പഞ്ചായത്ത് സ്ഥാനാര്‍ഥിമാരും പങ്കെടുത്തു. പടിഞ്ഞാറെക്കവലയില്‍ നിന്നാരംഭിച്ച പര്യടനത്തിന് കല്‍കൂന്തല്‍, മഞ്ഞപ്പെട്ടി തുടങ്ങി 25 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. യുഡിഎഫ് തെരഞ്ഞെടുപ്പ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജോസ് പൊട്ടംപ്ലാക്കല്‍, നിയോജക മണ്ഡലം ചെയര്‍മാന്‍ എം ജെ കുര്യന്‍, ജോജി ഇടപ്പള്ളികുന്നേല്‍, ശിവരാമ സിന്‍ഹ, അനില്‍ കട്ടുപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow