അണക്കരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
അണക്കരയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
ഇടുക്കി: അണക്കര ആറാംമൈലില്‍ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചക്കുപള്ളം പുളിമൂട്ടില്‍ ഫിലിപ്പോസ് എബ്രഹാം (ഉണ്ണി 68) ആണ് ഞായറാഴ്ച വൈകുന്നേരം കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആറാം മൈലിനുസമീപം കുമളിയില്‍നിന്നും അണക്കരയിലേക്ക് പോയ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഉടന്‍തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേയ്ക്ക് മാറ്റുകയായിരുന്നു. ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഗ്രേസിക്കുട്ടിയും കാര്‍ ഓടിച്ചിരുന്ന ബന്ധു കുന്നേല്‍ കരോട്ട് നോയലും ആശുപത്രിയില്‍ ചികിത്സയിലാണ്.
What's Your Reaction?