ദക്ഷിണ കേരള ലജനത്തുള്‍ മുഅല്ലമിന്‍ അടിമാലി മേഖല ജനറല്‍ ബോഡി യോഗം ചേര്‍ന്നു
ദക്ഷിണ കേരള ലജനത്തുള്‍ മുഅല്ലമിന്‍ അടിമാലി മേഖല ജനറല്‍ ബോഡി യോഗം ചേര്‍ന്നു
ഇടുക്കി: ദക്ഷിണ കേരള ലജനത്തുള്‍ മുഅല്ലമിന്റെ നേതൃത്വത്തില്‍ ചുരുളി മുസ്ലിം ജമാഅത്ത് ഹാളില്‍ അടിമാലി മേഖല ജനറല്‍ ബോഡി യോഗം ചേര്‍ന്നു. മേഖല പ്രസിഡന്റ് ഡോ. അഹമദ് കബീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. വൈസ് പ്രസിഡന്റ് സി എം സിദ്ദീഖ് വഹബി അധ്യക്ഷനായി.
ചുരുളി ഇമാം അബ്ദുള്‍ നാസര്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് പ്രസിഡന്റ് മാഹിന്‍ ബാദുഷ മൗലവി, സികെഎല്‍എം അടിമാലി മേഖല സെക്രട്ടറി ഷിഹാദ് ബാഖവി, നിസാര്‍ ബദരി, ജമാല്‍ മൗലവി, ക്ഷേമനിധി ചെയര്‍മാന്‍ അഷ്‌റഫ് ഫൈസി, മേഖല ട്രഷര്‍ ഫരീദ് മന്നാനി, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?