ചിന്നക്കനാലിലെ സ്വകാര്യ കമ്പനിയുടെ കൈവശമിരുന്ന സര്‍ക്കാര്‍ ഭൂമി 39 വര്‍ഷങ്ങള്‍ക്കുശേഷം വനംവകുപ്പ് ഏറ്റെടുത്തു 

ചിന്നക്കനാലിലെ സ്വകാര്യ കമ്പനിയുടെ കൈവശമിരുന്ന സര്‍ക്കാര്‍ ഭൂമി 39 വര്‍ഷങ്ങള്‍ക്കുശേഷം വനംവകുപ്പ് ഏറ്റെടുത്തു 

Jun 29, 2026 - 11:07
 0
ചിന്നക്കനാലിലെ സ്വകാര്യ കമ്പനിയുടെ കൈവശമിരുന്ന സര്‍ക്കാര്‍ ഭൂമി 39 വര്‍ഷങ്ങള്‍ക്കുശേഷം വനംവകുപ്പ് ഏറ്റെടുത്തു 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലില്‍ പതിറ്റാണ്ടുകളായി സ്വകാര്യ കമ്പനിയുടെ കൈവശമിരുന്ന കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ 42.72 ഹെക്ടര്‍ ഭൂമിയാണ് ഹൈക്കോടതി വിധി വന്ന് 39 വര്‍ഷങ്ങള്‍ക്കുശേഷം ഔദ്യോഗികമായി ഏറ്റെടുത്തത് .
1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975-ല്‍ എച്ച്എംഎല്‍ കമ്പനിയില്‍നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 210.89 ഹെക്ടര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. കമ്പനിയുടെ ഹര്‍ജിയില്‍ 1987-ല്‍ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. 168.72 ഹെക്ടര്‍ കമ്പനിക്ക് തിരികെ നല്‍കാനും, അവശേഷിക്കുന്ന 42.72 ഹെക്ടര്‍ സര്‍ക്കാരിന് ഏറ്റെടുക്കാനും കോടതി അനുമതി നല്‍കി.
വിധി വന്നിട്ടും 2001-ല്‍ ഈ ഭൂമി റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥ കാരണം ഭൂമി കൈമാറാന്‍ കമ്പനി തയാറായില്ല. കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രമായ ഈ ഭൂമിയിലാണ് കൊളുക്കുമലയ്ക്കുസമീപം കമ്പനി പാട്ടത്തിന് നല്‍കി സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ടെന്റ് ക്യാമ്പ് നടത്തിവന്നിരുന്നത്. പ്രകൃതിയെ ചൂഷണം ചെയ്ത് കമ്പനി ഇവിടെ കോടികളാണ് കൊയ്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മാസങ്ങള്‍ നീണ്ട കഠിനമായ രഹസ്യ സര്‍വേയ്ക്ക് ഒടുവിലാണ് സര്‍വേ നമ്പറുകളായ 355-479, 353-482, 361 എന്നിവയിലുള്‍പ്പെട്ട ഈ ഭൂമി കമ്പനിയുടെ പട്ടയത്തില്‍ നിന്ന് പൂര്‍ണമായി കുറവുചെയ്ത് വനംവകുപ്പിന്റെ അധീനതയിലാക്കിയത്. ഹൈറേഞ്ച് സിസിഎഫ് ഡി കെ വിനോദ്കുമാര്‍, മൂന്നാര്‍ ഡിഎഫ്ഒ സാജു വര്‍ഗീസ് എന്നിവരുടെ നിര്‍ദേശ പ്രകാരം ദേവികുളം റേഞ്ച് ഓഫീസര്‍ ഇ ഡി അരുണ്‍കുമാര്‍, ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഹാരിസണ്‍ ശശി, ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എസ് സജീവ് കുമാര്‍, സാജു ടി ആര്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എസ് അമ്പുമണി എന്നിവരാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തികരിച്ചത്. കടുത്ത എതിര്‍പ്പുകളെ മറികടന്ന് ഉദ്യോഗസ്ഥര്‍ ഈ ഭൂമിയില്‍ വനംവകുപ്പിന്റെ ജണ്ടകളും ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow